തിരുവനന്തപുരം : കേരളത്തിലെ പ്രമുഖ ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക് സംഘടിപ്പിക്കുന്ന ജിടെക് മാരത്തൺ 2027-ന്റെ അഞ്ചാം പതിപ്പിന്റെ വെബ്സൈറ്റ് ലോഞ്ചും രജിസ്ട്രേഷൻ ഉദ്ഘാടനവും ഇന്ന് നടക്കും. വൈകുന്നേരം അഞ്ചിനു തിരുവനന്തപുരം ടെക്നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ മന്ത്രി ഒ.ജെ. ജനീഷ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ഗവൺമെന്റ് ചീഫ് വിപ്പ് അഡ്വ. അപു ജോൺ ജോസഫ് എംഎൽഎ വിശിഷ്ടാതിഥിയായിരിക്കും. ജിടെക് മാരത്തൺ 2027-ന്റെ ഔദ്യോഗിക പ്രൊമോഷണൽ വീഡിയോ പ്രകാശനത്തോടൊപ്പം റണ്ണിംഗ് ക്ലബുകളെ ആദരിക്കലും അനുമോദന സംവാദവുമുണ്ടാകും. മാരത്തണിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് www.gtechmarathon.com ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കാം.